
ദോഹ: ഐ.വൈ.എ ഇന്റര്‍ യൂനിറ്റ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ദിര്‍ഹം - ദോഹ ഈവനിംഗ് സംയുക്ത യൂനിറ്റ് ജേതാക്കളായി. മര്‍ഖിയ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മല്‍സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് എയര്‍പോര്‍ട്ട് യൂനിറ്റിനെയാണ് ദിര്‍ഹം - ദോഹ ഈവനിംഗ് സംയുക്ത യൂനിറ്റ് പരാജയപ്പെടുത്തിയത്. ഷഹീനാണ് വിയജ ഗോള്‍ നേടിയത്. നേരത്തേ നടന്ന ലൂസേഴ്സ് ഫൈനലില്‍ ദോഹ ടീമിനെ പരാജയപ്പെടുത്തി അല്‍ഖോര്‍ മൂന്നാം സ്ഥാനം നേടി. എയര്‍പോര്‍ട്ടിന്‍െറ മുഹമ്മദ് സാജിദിനെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും ദക്കീറ ടീമിലെ മുഹമ്മദ് മുനീറിനെ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുത്തു. ദിര്‍ഹം - ദോഹ ഈവനിംഗിന്െറ ഷഹീനാണ് ടോപ് സ്കോറര്‍. ഐ.വൈ.എ പ്രസിഡന്റ് സമീര്‍ കാളികാവ് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.