
ദോഹ: ഫുട്‌ബോള്‍ ചരിത്രം അടിസ്ഥാനിപ്പെടുത്തി ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍
(ഐ.വൈ.എ) സംഘടിപ്പിച്ച ഫുട്‌ബോള്‍ ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മര്‍കസുദ്ദഅ്‌വയില്‍ വെച്ച് നടന്ന ഐ.വൈ.എ. പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ വെച്ച് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡണ്ട് വി.ടി. അബ്ദുല്ലക്കോയ സമ്മാനങ്ങള്‍ നല്‍കി. ഐ.വൈ.എ. പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എഫ്.സി.സി. എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹമീദ് വാണിയമ്പലവും സംബന്ധിച്ചു.
നേരത്തെ ദോഹ ജദീദിലെ ഐ.വൈ.എ. ഹാളില്‍ വെച്ച് നടന്ന ഫുട്‌ബോള്‍ ക്വിസില്‍ റിസ്‌വാന്‍ അബ്ദുറഹിമാന്‍ ഒന്നാം സ്ഥാനവും മാഹിര്‍ പി. രണ്ടാം സ്ഥാനവും നൗഷാദ് അഹ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിഷ്വല്‍ ഉള്‍പ്പെടെ ഏഴ് റൗണ്ടുകളിലായി നടത്തിയ മല്‍സരം മുഹമ്മദ് ശബീര്‍, അഹ്മദ് ശാഫി എന്നിവര്‍ മല്‍സരം നിയന്ത്രിച്ചു.
No comments:
Post a Comment